Today: 24 Aug 2025 GMT   Tell Your Friend
Advertisements
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ 2025 ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ; ജോയി മാണിക്കത്തിനും ബേബി കാക്കശേരിയ്ക്കും അവാര്‍ഡ്
Photo #1 - Germany - Otta Nottathil - GMF_award_2025_Joy_Manikath_Baby_Kakkassery
ബര്‍ലിന്‍: ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) 2025 ലെ പ്രവാസി പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജര്‍മനിയിലെ കലാസാംസ്കാരിക, നാടക രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി ജോയ് മാണിക്കത്തിനെയും, മലയാള സാഹിത്യരംഗത്ത് സമഗ്രസംഭാവന നല്‍കിയ സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള കവി ബേബി കാക്കശേരിയെയും അവാര്‍ഡിനായി തെരഞ്ഞെടുത്തു.

ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ ഓഗസ്ററ് 20 മുതല്‍ 24 വരെ നടക്കുന്ന മുപ്പത്തിയാറാമത് പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ജിഎംഎഫ് ഗ്ളോബല്‍ ചെയര്‍മാനും ലോക കേരള സഭാംഗവുമായ പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു.

പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മികവ് തെളിയിച്ച വ്യക്തികളെയാണ് ജിഎംഎഫ് അവാര്‍ഡ് നല്‍കി ആദരിയ്ക്കുന്നത്.

ജോയി മാണിക്കത്ത്

1949 ല്‍ വൈക്കത്ത് ജനിച്ച ജോയി മാണിക്കത്ത് 1965 മുതല്‍ കോട്ടയം കുമാരനല്ലൂരില്‍ താമസമാക്കി. ഗവണ്മെന്റ് ഹൈസ്ക്കൂള്‍ വൈക്കം, ബസേലിയോസ് കോളേജ് കോട്ടയം, കെ.ഇ.കോളോജ് മാന്നാനം എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.1963 മുതല്‍ മലയാള മനോരമയുടെ അഖില കേരള ബാലജനസഖ്യത്തില്‍ ചേരുകയും 1967 ല്‍ സഖ്യത്തിന്റെ കേന്ദ്രകമ്മറ്റിയംഗവും, തുടര്‍ന്ന് ഓഫീസ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. 1971 മുതല്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയ ജോയി മാണിക്കത്ത് ഏറ്റുമാനൂരിലെ ജനറല്‍ റബ്ബേഴ്സില്‍ (ഇന്നത്തെ മിഡാസ്) റ ബ്ബര്‍ കെമിസ്ററായി പഠനത്തിനു ചേര്‍ന്നുവെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ സൂപ്പര്‍വൈസറായി ജോലിചെയ്തു. 1975 ല്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ ജോലിയ്ക്കായി പ്രവേശിച്ചു.

ചെറുപ്പം മുതലേ കലയോടും നാടകത്തോടുമുള്ള അഭിനിവേശത്താല്‍ സ്കൂള്‍ തലങ്ങളിലെ മല്‍സരവേദികളില്‍ നിരവധി സമ്മാനങ്ങളും നേടിയ ജോയി മാണിക്കത്ത് ജോലിക്കിടയിലും കൂടുതലായി നാടകത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. 1979 ല്‍ വിവാഹിതനായ ജോയി മാണിക്കത്ത് ആ വര്‍ഷം തന്നെ ജര്‍മനിയിലേയ്ക്ക് കുടിയേറി. ജര്‍മനിയിലെത്തിയ ശേഷം 1982 ല്‍ നാടകത്തെ സ്നേഹിയ്ക്കുന്ന ഒരു കൂട്ടം മലയാളികളുമായി ചേര്‍ന്ന് കൊളോണ്‍ ആസ്ഥാനമായി 1983 ല്‍ ദര്‍ശന തീയേറ്റേഴ്സ് എന്ന പ്രൊഫഷണല്‍ നാടകസമിതി രൂപീകരിച്ച് ജര്‍മന്‍ നിയമം അനുസരിച്ച് രജിസ്ററര്‍ ചെയ്തു. ദര്‍ശനയുടെ മുഖ്യപങ്കാളിയായി 12 നാടകങ്ങള്‍(ആകെ 23 നാടകങ്ങള്‍) സംവിധാനം ചെയ്യുകയും നാളിതുവരെയുള്ള നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൊളോണ്‍ കേരള സമാജം കള്‍ച്ചറല്‍ സെക്രട്ടിയായും, കൊളോണിലെ മലയാളി വോളിബോള്‍ ക്ളബായ ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബിന്റെ പ്രസിഡന്റായും, കൂടാതെ കൊളോണിലെ ഇന്‍ഡ്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനറായി നാലുവര്‍ഷക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നല്ലൊരു എഴുത്തുകാരനും, വാഗ്മിയുമായ ജോയി മാണിക്കത്ത് കൊളോണില്‍ നിന്നും കാരിത്താസിന്റെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന എന്റെലോകം മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചങ്ങനാശേരി കുറുമ്പനാടം കാവുങ്കല്‍ കുടുംബാംഗമായ ഭാര്യ മറിയമ്മ, മക്കളായ ദീപു, ബിനു, എന്നിവര്‍ക്കൊപ്പം കഴിഞ്ഞ 46 വര്‍ഷമായി കൊളോണിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിദ്ധ്യമാണ് ജോയി മാണിക്കത്ത്.

ബേബി കാക്കശേരി

1945 ല്‍ ഗുരുവായൂരിനടുത്ത് ആളൂര്‍ ഗ്രാമത്തില്‍ ജനിച്ച ബേബി കാക്കശേരി കുട്ടിക്കാലത്തുതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ കുട്ടിക്കവിതകള്‍ എഴുതാന്‍ തുടങ്ങി. അന്ന് കുഞ്ഞുണ്ണി മാഷായിരുന്നു ബാലപംക്തി കൈകാര്യം ചെയ്തിരുന്നതും കവിതകള്‍ തിരുത്തി കൊടുത്തിരുന്നതും.സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ്സില്‍ നിന്നും പെയ്ന്റിങ്ങില്‍ ഡിപ്ളോമ നേടി. പഠിച്ച സ്കൂളില്‍ ചിത്രകലാ അദ്ധ്യാപകനായി നിയമിതനായി.തുടര്‍ന്ന് കമ്പിത്തപാല്‍ വകുപ്പില്‍ 15 വര്‍ഷത്തോളം കമ്പിത്തപാല്‍ വകുപ്പില്‍ കമ്പി മാഷായി ജോലി ചെയ്തു. സ്വിറ്റ്സര്‍ലണ്ടില്‍ നഴ്സായ സെലിനെ വിവാഹം ചെയ്ത് 1981 ല്‍ സ്വിറ്റ്സര്‍ലണ്ടിലേയ്ക്ക് കുടിയേറി. തുടര്‍ന്ന് ഒരു ആശുപത്രിയില്‍ എര്‍ഗോതെറാപ്പിസ്ററായി ജോലി ചെയ്തു.

ജര്‍മ്മനിയിലെ കൊളോണില്‍ നിന്നും പ്രസിദ്ധീകരിയ്ക്കുന്ന എന്റെ ലോ കം (ഇപ്പോള്‍ നമ്മുടെ ലോകം ) ദൈ്വമാസികയില്‍ നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചത് വായനക്കാരുടെ പ്രശംസപിടിച്ചുപറ്റി. കൂടാതെ ജര്‍മ്മനി യില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'രശ്മി ' എന്ന ദൈ്വമാസിക, യൂറോപ്പി ലെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് പ്രസിദ്ധീകരണങ്ങളിലും കവിതകള്‍ പ്രസിദ്ധീകരിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബേബി കാക്കശ്ശേരി, സ്വിറ്റ്സര്‍ലണ്ടില്‍ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഗര്‍ഷോം അവാര്‍ഡ് ജേതാവായ കേളി സ്വിസ്സ് കലാസാംസ്കാരിക സംഘടനയുടെ സ്ഥാപക പ്രസിഡണ്ടാണ്.

യൂറോപ്പില്‍ നടത്തിയ നിരവധി കലാമത്സരങ്ങളില്‍ പെയിന്റിംഗ്,കവിതാ രചന, അഭിനയ വിഭാഗങ്ങളില്‍ എണ്ണമറ്റ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഇദ്ദേഹം അഭിനയിച്ച ഷോര്‍ട്ട് ഫിലിമുകളൂം കാണികളുടെ പ്രശംസ നേടിയിട്ടുണ്ട്.

വിലാപകാവ്യം, ദാഹിക്കുന്ന താമര, ഹംസഗാനം എന്നീ മൂന്നു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലണ്ടന്‍ മലയാളി കൗണ്‍സില്‍ ലോക മലയാളികള്‍ക്കായിനടത്തിയ കവിതാ മത്സരത്തില്‍ ഹംസഗാനം അവാര്‍ഡിനര്‍ഹമായി.

സ്വര്‍ഗ്ഗമാര്‍ഗ്ഗം, പാട്ടിന്റെ പാലാഴി, മനതാരില്‍ ഡ്രീംസ് തുടങ്ങിയ ഓഡിയോ ആല്‍ബങ്ങള്‍ക്കു വേണ്ടി ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. രണ്ട് ആല്‍ബങ്ങള്‍ക്കു സംഗീതം നല്‍കിയത് വിദ്യാധരന്‍ മാസ്റററാണ്. രണ്ടു ഗാനങ്ങള്‍ കൈരളി ചാനലിനുവേണ്ടി ചെറുതുരുത്തി കലാമണ്ഡലം നൃത്താവിഷ്കാരം നടത്തിയിട്ടുണ്ട്.

സ്വിറ്റ്സര്‍ലണ്ടിലെ ഹലോ ഫ്രണ്ട്സ്' സാംസ്കാരിക ഗ്രൂപ്പും,ഭാരതീയ കലാലയം എന്ന സംഘടനയും ഇദ്ദേഹത്തിന് പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കേളി സ്വിസ്സ് ഇന്റര്‍നാഷണല്‍ കലാമേളയില്‍
ഫോട്ടോഗ്രാഫി വിഭാഗങ്ങളില്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. എസ്. ജാനകി, പി.ജയചന്ദ്രന്‍, സുജാത, എം.ജിശ്രീകുമാര്‍,വിധുപ്രതാപ്, ജോത്സ്ന, റിമി ടോമി, ജാസി ഗിഫ്റ്റ്,മിന്‍മിനി,അഫ്സല്‍, ടോപ്സിംഗര്‍ ഫെയിം സീതാലക്ഷ്മി,രഞ്ജിനി ജോസ്,അഭിജിത്ത് കൊല്ലം തുടങ്ങി പ്രശസ്തര്‍ ഇദ്ദേഹം രചിച്ച ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

നിലവിലെ വ്യവസായ നിയമകാര്യ മന്ത്രി പി. രാജീവ്, ജര്‍മനിയിലെ മുതിര്‍ന്ന മാദ്ധ്യമ
പ്രവര്‍ത്തകന്‍ ജോസ് പുന്നാംപറമ്പില്‍, പോള്‍ തച്ചില്‍, ജോസ് കുമ്പിളുവേലില്‍, സി.എ.ജോസഫ് തുടങ്ങിയവരാണ് ജിഎംഎഫിന്റെ മുന്‍ പുരസ്ക്കാര ജേതാക്കള്‍.
- dated 19 Aug 2025


Comments:
Keywords: Germany - Otta Nottathil - GMF_award_2025_Joy_Manikath_Baby_Kakkassery Germany - Otta Nottathil - GMF_award_2025_Joy_Manikath_Baby_Kakkassery,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
indian_medical_association_germany_annual_meeting_sept_19_21_2025
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ജര്‍മ്മനിയുടെ വാര്‍ഷിക സമ്മേളനം സെപ്.19 മുതല്‍ 21 വരെ
തുടര്‍ന്നു വായിക്കുക
Onam_song_Davani_Ponnonam_releasing_end_august_2025
ഓണപ്പാട്ട് " ദാവണി പെന്നോണം" സംഗീത ആല്‍ബം ഓഗസ്ററ് അവസാനം റിലീസ് ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
ജിഎംഎഫ് പ്രവാസി സംഗമം രണ്ടാം ദിവസം ശ്രദ്ധേയമായി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ കവര്‍ച്ച തടയാന്‍ ശ്രമിച്ച പോലീസുകാരന്‍ വെടിയേറ്റ് മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ജിഎംഎഫ് ന്റെ പ്രവാസി സംഗമത്തിന് വര്‍ണ്ണാഭമായ തുടക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
automotive_car_nations_industry_status_germany_lose
ജര്‍മ്മനിയുടെ കാര്‍ രാഷ്ട്രപദവി നഷ്ടപ്പെടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ മാഗ്ഡെബര്‍ഗ് മാര്‍ക്കറ്റ് അക്രമിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us